Friday, November 18, 2011

????


എസ്।എന്‍।എം സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഇത്തരത്തില്‍ ഒരു നിരോധിത സംഘടനയുടെ പ്രവര്‍ത്തകന്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരെ നടപടി സ്വീകരിക്കുക.

Saturday, October 8, 2011

SFI ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു

വിദ്യാഭ്യാസ കച്ചവടത്തിനെതിരായി എസ്.എഫ്.ഐയുടെ നേതൃത്ത്വത്തില്‍ മൂത്തകുന്നം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന പ്രചരണബോര്‍ഡ് തകര്‍ത്ത സാമൂഹികവിരുദ്ധരുടെ നടപടിയില്‍ എസ്.എഫ്.ഐ പറവൂര്‍ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.ഈ വിഷയത്തില്‍ വടക്കേക്കര പോലീസ് മുമ്പാകെ എസ്.എഫ്.ഐ പരാതിയും സമര്‍പ്പിച്ചിട്ടുണ്ട്.സാമൂഹികവിരുദ്ധരുടെ സഹായത്തോടെ വിദ്യാഭ്യാസ കച്ചവടം നടത്താനുള്ള മാനേജ്മെന്റിന്റെ വ്യാമോഹം അനുവദിക്കില്ലെന്ന് ഏരിയകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Wednesday, September 7, 2011

ഓണാശംസകള്‍ !

ഐശ്വര്യത്തിന്റെയും നന്‍മയുടെയും പൂവിളികളുയര്‍ത്തി ഓണം വന്നു. സമതയുടെ ഗൃഹാതുരസ്മരണകളയവിറക്കി ഓണനിനവുകളിലൂടെ നമുക്കും സഞ്ചരിക്കാം. ഓണനിലാവിന്റെ തെളിമയില്‍ ലോകത്തെ മുഴുവന്‍ മലയാളികളും മനസുകൊണ്ട് ഒത്തൊരുമിക്കുന്ന വേളയില്‍ ഏവര്‍ക്കും SFIയുടെ ഓണാശംസകള്‍

Saturday, August 27, 2011

ആദരാഞ്ജലികള്‍

എസ്.എന്‍.എം ഐ.എം.ടിയില്‍ പ്രവേശനം നേടി ക്ളാസ് തുടങ്ങാന്‍ കാത്തിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി- ചെറായി സ്വദേശി രാഹുല്‍ റജി(19) ചെറായി ബീച്ചില്‍ മുങ്ങി മരിച്ചു.

ആദരാഞ്ജലികള്‍...ആ കുടുംബത്തിന്റെ ദുഖത്തോടൊപ്പം മാല്യങ്കരയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരും പങ്കുചേരുന്നു.

Tuesday, August 9, 2011

സംസ്ഥാന ജാഥയ്ക്ക് സ്വീകരണം!!


മെറിറ്റ് സീറ്റിലടക്കം 4300 രൂപ "സ്പെഷല്‍" ഫീസ് ഈടാക്കുന്ന എസ്.എന്‍.എം .എം.ടി ശ്രീനാരായണഗുരുവിന്റെ പേരുനശിപ്പിക്കുകയാണെന്ന് എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് :കെ.വി സുമേഷ്.അതു ചോദ്യം ചെയ്ത എസ്.എഫ്. പ്രവര്‍ത്തകനെ ഭീകരവാദിയായി മുദ്രകുത്തിയ കോളേജ് 'സര്‍വ്വവും ഏകം' എന്ന ശ്രീനാരായണീയ ദര്‍ശനത്തിനു കളങ്കം വരുത്തിയിരിക്കുകയാണെന്നും സ്ഥിതി തുടരുകയാണെങ്കില്‍ ശ്രീ യൂദാസ് മംഗലം എന്നാക്കി പുനര്‍നാമകരണം ചെയ്യുകയോ കോളേജ് പൂട്ടി പറവൂര്‍ പട്ടണത്തില്‍ വട്ടിപ്പലിശകേന്ദ്രം തുടങ്ങുയോ ആണ് കോളേജ് അധികൃതര്‍ ചെയ്യേണ്ടതെന്നും കെ.വി സുമേഷ് കൂട്ടിച്ചേര്‍ത്തു.അരാഷ്ട്രീയതയ്ക്കും വര്‍ഗ്ഗിയതയ്ക്കും വിദ്യാഭ്യാസക്കച്ചവടത്തിനും എതിരെയുള്ള എസ്.എഫ്. സംസ്ഥാനജാഥയ്ക്ക് പറവൂരില്‍ നല്കിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു എസ്.എഫ്. സംസ്ഥാനപ്രസിഡണ്ട്.

Saturday, August 6, 2011

എത്ര ഞായറാഴ്ച പതിപ്പിറക്കിയാലും ഈ നിര്‍മ്മല്‍ നിര്‍മ്മലനാവില്ല!



മനോരമ പറയുന്നു
നിര്‍മ്മല്‍ മാധവ് രാഷ്ട്രീയ പരമായി ഒരു തികഞ്ഞ നിക്ഷ്പക്ഷനാണെന്ന്.

പക്ഷെ കോഴിക്കോട് ഐഇടിയില്‍ നിര്‍മ്മല്‍ ഒരു മുഴുവന്‍ സമയ സജീവ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു എന്ന് അവിടത്തെ വിദ്യാര്‍ത്ഥികള്‍ പറയുന്നു.


മനോരമ പറയുന്നു നിര്‍മ്മല്‍ കോളേജില്‍ എസ്.എഫ്.ഐക്കാരുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന്.പഞ്ചായത്ത് തെരെഞ്ഞെടുപ്പ് ദിനങ്ങളില്‍ അവരവരുടെ സ്ഥലങ്ങളില്‍ തെരെഞ്ഞെടുപ്പ് പ്രചരണത്തിലേര്‍പ്പെട്ടിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് കൊടുത്ത് എസ്.എഫ്.ഐയെ വേട്ടയാടാനാണ് ഈ കെ.എസ്.യുക്കാരന്‍ ശ്രമിച്ചത്.

മനോരമ പറയുന്നു നിര്‍മ്മല്‍ കോളേജ് ട്രാന്‍സ്ഫര്‍ ശ്രമിച്ചിരുന്നു എന്ന്.

നിര്‍മ്മല്‍ 27000ഇലും താഴ്ന്ന റാങ്കില്‍ പ്രവേശന പരീക്ഷ പാസ്സായി,ഐ.ഇ.ടിയില്‍ മാനേജ്മെന്റ് കോട്ടയില്‍ പ്രവേശനം നേടിയതാണ്.മാനേജ്മെന്റ് കോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിക്ക് കോളേജ് മാറ്റം എന്ന ഒന്നില്ല എന്ന് എല്ലാവര്‍ക്കും അറിയുന്നതാണല്ലോ?അതുമാത്രമല്ല കോളേജ് മാറ്റത്തിന് കെ.എസ്.യു പ്രവര്‍ത്തകന്‍ എസ്.എഫ്.ഐ നേതാവിന് നടക്കാത്ത കോളേജ് ട്രാന്‍സ്ഫറിന് പണം നല്കിയെന്ന നുണ പതിനായിരക്കണക്കിന് ഞായറാഴ്ച പതിപ്പ് അടിച്ച് സത്യമാക്കി മാറ്റാന്‍ മലയാളത്തിന്റെ നുണമുത്തശ്ശിയ്ക്കു മാത്രമേ കഴിയൂ!

ആലപ്പുഴ ജില്ലയിലെ ഒരു എന്‍ചിനീയറിംഗ് കോളേജിലേക്ക് പല വിധ സ്വാധീനത്താല്‍ ഇയാള്‍ കോളേജ് മാറ്റം നടത്തിയിരുന്നതായും അറിയുന്നു!

മനോരമ നിര്‍മ്മലിന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്നു-അപകടം സംഭവിച്ച് കൊപ്രാകച്ചവടം നിറുത്തിയ പാവപ്പെട്ടവനായ അച്ഛനും കായികാദ്ധ്യാപികയായ അമ്മയും.കൊപ്രമുതലാളിയായ തങ്കച്ചന്‍ കെ.പി.സി.സിയുടെ അധ്യക്ഷന്‍ രമേഷ് ചെന്നിത്തലയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു എന്ന സത്യം പത്രമുത്തശ്ശി അറിഞ്ഞതേയില്ല.ചെന്നിത്തലയുടെ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മണ്ഡലത്തില്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്തം നല്കാനുമുണ്ടായിരുന്നു "അപകടം പറ്റി അവശനായ കൊപ്രമുതലാളി"

ഇപ്പോള്‍ മനോരമയുടെ ദുഖം സ്വാശ്രയ കോളേജില്‍ മാനേജ്മെന്റ് സീറ്റില്‍ 60000 രൂപ വാര്‍ഷ്ടിക ഫീസില്‍ പ്രവേശനം നേടിയ ഈ കെ.എസ്.യുക്കാരനെ ഗവ:വെസ്റ്റ് ഹില്‍ കോളേജില്‍ മെറിറ്റ് സീറ്റില്‍ 6000 രൂപ ഫീസില്‍ പഠിപ്പിക്കാന്‍ എസ്.എഫ്.ഐ അനുവദിക്കുന്നില്ല എന്നാണ്.


ആളു നിസ്സരക്കാരനല്ലല്ലോ?ചെന്നിത്തലയുടെ വലംകൈ,മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ നിര്‍ദ്ദേശത്താല്‍ യൂണിവേഴ്സിറ്റി രെജിസ്റ്റാര്‍ ഇറക്കിയ പ്രത്യേക ഉത്തരവില്‍ പ്രവേശനം നേടിയ വി.വി.ഐ.പി അല്ലേ?അതും 3ഉം 4ഉം സെമസ്റ്റര്‍ പഠിക്കാതെ നേരിട്ട് 5ആം സെമസ്റ്ററീലേക്ക് ചാടിക്കയറാന്‍ കഴിയുന്ന കേരള ചരിത്രത്തിലെ ആദ്യ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി!

ഇതു ചോദ്യം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകരെല്ലാം റാഗ് ചെയ്തവരും മോശക്കാരും!

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കതിരെ പരസ്യമായി ഭീഷണിമുഴക്കാന്‍ വരെ തുനിഞ്ഞ ആ കൊപ്ര മുതലാളിക്കു നേരെ ചെറുവിരലനക്കാന്‍ അധികൃതര്‍ക്കായില്ല.എന്നാല്‍ ഈ 'പോക്രിത്തരങ്ങളെ' ചോദ്യം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകരെ റാഗിംഗ് കേസില്‍ കുടുക്കാനാണ് റബ്ബ് തമ്പുരാന്റെ ശിങ്കിടികളായ ഏമാന്‍മാര്‍ക്ക് താല്‍പ്പര്യം!

ഒന്നു പറഞ്ഞേക്കാം ചെന്നിത്തലയുടെ സ്വന്തം കൊപ്രമുതലാളി ഭീഷണിപ്പെടുത്തിയാലും മാത്തുക്കുട്ടിച്ചായന്‍ കല്ലറയി‌ല്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് ലേഖനമെഴുതിയാലും ഈ 'നിര്‍മ്മലനെ' ഗവര്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കാന്‍ എസ്.എഫ്.ഐ അനുവദിക്കില്ല!!

Monday, August 1, 2011

2ആം സെമസ്റ്ററില്‍ നിന്നും 5ആം സെമസ്റ്ററിലേക്ക്..ഉമ്മന്‍ ഉത്തരവ്‌‌!

സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് 2010 നവംബര്‍ 1 നു വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ വിദ്യാര്‍ത്ഥിക്ക് 3 ഉം 4 ഉം സെമസ്റ്റര്‍ പഠിക്കാതെ ..പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ കുട്ടികള്‍ പഠിക്കുന്ന ഗവര്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ 5 ആം സെമസ്റ്ററിലേക്ക് പ്രവേശനം നല്കി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ്!പ്രസ്തുത വിദ്യാര്‍ഥിക്ക് 3 ഉം 4 ഉം സെമസ്റ്റര്‍ പഠിക്കേണ്ടതില്ല.ഇന്റേര്‍ണല്‍-എ​ക്സ്ടേര്‍ണ‌ല്‍ പരീക്ഷകള്‍ പ്രത്യേകം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.ഈ 'തോന്ന്യവാസ'ത്തിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥി സംഘടനയെ അപമാനപ്പെടുത്തി സര്‍ക്കാരിന്റെ കാപട്യത്തെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ് മലയാളത്തിന്റെ പത്രമുത്തശ്ശി!!

Thursday, July 28, 2011

പ്രതിഷേധം !!

കെടാമംഗലം SN ആര്‍ട്ട്സ്&സയന്‍സ് കോളേജിനു മുമ്പില്‍ നാട്ടിരിരുന്ന SFIയുടെ കൊടികളും മറ്റും രാത്രിയുടെ മറവില്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു.സംഭവത്തില്‍ SFI പറവൂര്‍ ഏരിയ കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.കൊടികള്‍ നശിപ്പിക്കപ്പെട്ടതില്‍ പ്രതിക്ഷേധിച്ച് SFI SN കോളേജ് യൂണിറ്റ് കെടാമംഗലത്ത് പ്രതിഷേധപ്രകടനം നടത്തി.

Wednesday, July 27, 2011

പേറുക വന്നീ പന്തങ്ങള്‍!!!


അരാഷ്ട്രീയതയ്ക്കും വര്‍ഗ്ഗീയതയ്ക്കും വിദ്യാഭ്യാസക്കച്ചവടത്തിനുമെതിരെ
സ:കെ.വി.സുമേഷ് നയിക്കുന്ന SFI തെക്കന്‍ മേഖലാ ജാഥ
ആഗസ്റ്റ് 9 ആം തീയതി പറവൂരില്‍

Friday, July 22, 2011

മുന്നറിയിപ്പ് !

കുസാറ്റ് ക്യാമ്പസില്‍ കോണ്‍ഗ്രസ്സ്-ലീഗ് ഗുണ്ടകളാല്‍ ആക്രമിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ സംഭമറിഞ്ഞ് കാലടിയില്‍ നിന്ന് വാഹനത്തിലെത്തിയ എസ്.എഫ്.ഐ യുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി,ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളെ വധിക്കാന്‍ ശ്രമിച്ചതില്‍ പ്രതിക്ഷേധിച്ച് SNM കോളേജില്‍ പഠിപ്പ് മുടക്കാന്‍ നേതൃത്ത്വം നല്കിയ നാല് SFIഏരിയ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള 6 വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്ത നടപടിയില്‍ എസ്.എഫ്.ഐ ഏരിയാ സെക്രട്ടേറിയറ്റ് ശക്തമായ പ്രതിക്ഷേധിച്ചു.എഞ്ചിനീയറിംഗ് കോളേജിലും ആര്‍ട്ട്സ്&സയന്‍സ് കോളേജിലുമായി എസ്.എഫ്.ഐ പ്രവര്‍ത്തകരെ മാനേജ്മെന്റിന് വേട്ടയാടാനുള്ള ചട്ടുകമായി പ്രിന്‍സിപ്പാള്‍മാരും അദ്ധ്യാപകരും പ്രവര്‍ത്തിച്ചാല്‍ പൊതുജനങ്ങളെയും വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ച് പ്രതിക്ഷേധവുമായി തെരുവിലിറങ്ങുമെന്ന് എസ്.എഫ്.ഐ പറവൂര്‍ ഏരിയാ സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്കി.

Sunday, March 27, 2011

ഇടതുപക്ഷജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.


ജനപക്ഷ വികസനത്തിന്റെ തുടര്‍ച്ചക്കായി..

നാടിന്റെ സമഗ്രവികസനത്തിനായി..

ഇടതുപക്ഷജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.

Sunday, March 13, 2011

38 ആമത് എസ്.എഫ്.ഐ ജില്ലാ സമ്മേളനം



38 ആമത് എസ്.എഫ്.ഐ ജില്ലാ സമ്മേളനം സംസ്ഥാന ഫിഷറീസ്-രെജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി സ:എസ്.ശര്‍മ്മ ഉദ്ഘാടനം ചെയ്തു.സ: എം.എം.ഗിരീഷ് സെക്രട്ടറിയായും സ:ആന്റണി ജോണ്‍ പ്രസിഡണ്ടായും പുതിയ ജില്ലാ കമ്മറ്റി രൂപീകരിച്ചു.പറവൂരില്‍ നിന്നും സ:ആദര്‍ശിനെ ജില്ലാ സെക്രട്ടേറിയറ്റിലേക്കും സ:റിബിന്‍രാജിനെ ജില്ലാക്കമ്മറ്റിയിലേക്കും തെരെഞ്ഞെടുത്തു.വിദ്യാര്‍ത്ഥി സംഘടനാജീവിതത്തില്‍ നിന്നും വിടവാങ്ങിയ മുന്‍ ജില്ലാ സെക്രട്ടറി സ:ലിജോ ജോസ്,മുന്‍ ജില്ലാപ്രസിഡണ്ട് സ:പി.ബി.രതീഷ്,മുന്‍ ജില്ലാക്കമറ്റി അംഗം സ:ആശ എന്നിവര്‍ക്ക് വിപ്ളവമുദ്യാവാക്യങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഹൃദ്യമായ യാത്രയപ്പു നല്കി.

Friday, February 11, 2011

പാമോയില്‍ ഇടപാട് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെ: ടി.എച്ച് മുസ്തഫ


യു.ഡി.എഫില്‍ എല്ലാവരും കള്ളന്‍മാരും കള്ളന് കഞ്ഞി വച്ചവരുമോ?

Saturday, February 5, 2011

SFI പറവൂര്‍ ഏരിയാ സമ്മേളനം


SFI പറവൂര്‍ ഏരിയാ സമ്മേളനം വളരെ ഭംഗിയായി സ: പി കെ രാജന്‍ നഗറീല്‍ നടന്നു.നഗരത്തെ പ്രകമ്പനം കൊള്ളിച്ച പ്രകടനത്തിനു ശേഷം ഏരിയ സെക്രട്ടറി സ:ആദര്‍ശ് സമ്മേളന നഗരിയില്‍ പതാകയുയര്‍ത്തി.പ്രതിനിധി സമ്മേളനം ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം സ:പി വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറീ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എസ് എഫ് ഐ ജില്ലാ പ്രസിഡണ്ട് സ:പി ബി രതീഷ്,സി പി ഐ എം ഏരിയാ സെക്രട്ടറി സ: ടി ആര്‍ ബോസ് എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.സ:തങ്കരാജ്,സ:വിശ്വം ഹാഷ്മി എന്നിവര്‍ക്കു നേരെയുണ്ടായ ബി.ജെ.പി ഗുണ്ടാ ആക്രമണത്തില്‍ സമ്മേളനം കടുത്ത പ്രതിക്ഷേധം രേഖപ്പെടുത്തി.ബസ്സ് യാത്രാ പ്രശ്നം,എഞ്ചിനീയറിംഗ് മേഖലയിലെ വാണിജ്യവല്‍ക്കരണം,സംഘടനാ സ്വാതന്ത്ര്യനിരോധനം,കേപ്പ് എംബിഎ കോളേജിനെതിരെയുള്ള എം എല്‍ എയുടെ ഗൂഡാലോചന തുടങ്ങിയ വിഷയങ്ങളില്‍ സമ്മേളനം പ്രമേയം പാസ്സാക്കി.സ:എല്‍ ആദര്‍ശ് സെക്രട്ടറിയായും സ:റിബിന്‍രാജ് സെക്രട്ടറിയായും പുതിയ 21 അംഗ ഏരിയാ കമ്മറ്റിയെ തെരെഞ്ഞെടുത്തു.

Friday, February 4, 2011

പ്രതിക്ഷേധിക്കുക.

എസ്.എന്‍.എം കോളേജ് യൂണിയന്‍ ചെയര്‍മാനും എസ് എഫ് ഐ ഏരിയസെക്രട്ടേറിയറ്റ് അംഗവുമായ സ: തങ്കരാജിനെയും എസ് എഫ് ഐ ഏരിയകമ്മറ്റി അംഗം സ:വിശ്വം ഹാഷ്മിയെയും ബി.ജെ.പി-ആര്‍ എസ്സ് എസ്സ് ഗുണ്ടകള്‍ ആക്രമിച്ചു.വിദ്യാര്‍ത്ഥികളില്‍ നിന്നും എ ബി വി പിക്ക് പിന്തുണ നഷ്ടപ്പെടുന്നതില്‍ വിളറിപൂണ്ട എ.ബി.വി.പി-ആര്‍.എസ്സ്.എസ്സ് ഗുണ്ടാകൂട്ട് കെട്ടാണ് ഈ ആക്രമണത്തിനു പിന്നില്‍.

പ്രതിക്ഷേധിക്കുക.

പ്രതിക്ഷേധിക്കുക.

എസ്.എന്‍.എം കോളേജ് യൂണിയന്‍ ചെയര്‍മാനും എസ് എഫ് ഐ ഏരിയസെക്രട്ടേറിയറ്റ് അംഗവുമായ സ: തങ്കരാജിനെയും എസ് എഫ് ഐ ഏരിയകമ്മറ്റി അംഗം സ:വിശ്വം ഹാഷ്മിയെയും ബി.ജെ.പി-ആര്‍ എസ്സ് എസ്സ് ഗുണ്ടകള്‍ ആക്രമിച്ചു.വിദ്യാര്‍ത്ഥികളില്‍ നിന്നും എ ബി വി പിക്ക് പിന്തുണ നഷ്ടപ്പെടുന്നതില്‍ വിളറിപൂണ്ട എ.ബി.വി.പി-ആര്‍.എസ്സ്.എസ്സ് ഗുണ്ടാകൂട്ട് കെട്ടാണ് ഈ ആക്രമണത്തിനു പിന്നില്‍.

പ്രതിക്ഷേധിക്കുക.

Wednesday, February 2, 2011

ചുവചുവപ്പന്‍ അഭിവാദ്യങ്ങള്‍

സംസ്ഥാന താല്‍പര്യങ്ങള്‍ അടിയറവ് വയ്ക്കാതെ, ഒരിഞ്ച് ഭൂമി പോലും വിട്ടു കൊടുക്കാതെ ടികോമിനെ വറുതിയില്‍ നിറുത്തി സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാന്‍ ആര്‍ജ്ജവം കാണിച്ച എല്‍ ഡി എഫ് സര്‍ക്കാരിനും മുഖ്യമന്ത്രി സ:വി എസ്സിനും വടക്കേക്കരയുടെ മാനസപുത്രന്‍ സ്മാര്‍ട്ട്സിറ്റി ചെയര്‍മാന്‍ മന്ത്രി സ:എസ്.ശര്‍മ്മക്കും ചുവചുവപ്പന്‍ അഭിവാദ്യങ്ങള്‍

Tuesday, January 25, 2011

ഏവര്‍ക്കും റിപ്പബ്ളിക്ക്ദിനാശംസകള്‍!

ഇന്ത്യ ഒരു പരമാധികാര സ്വതന്ത്ര ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ളിക്ക് ആയതിന്റെ 62 ആം വാര്‍ഷികം.

രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സമ്രാജ്യത്ത്വ മൂലധനശക്തികള്‍ക്ക് അടിയറവയ്ക്കപ്പെടുന്നു..

മതമൌലിക-വര്‍ഗ്ഗീയ ഭീകരവാദികളുടെ ആക്രോശങ്ങങ്ങള്‍ക്ക് മുമ്പില്‍ മതേതരത്ത്വം വീറങ്ങലിച്ചുനില്ക്കുന്നു.

നെഹറുവിന്റെ സോഷ്യലിസ്റ്റ് നയങ്ങളില്‍ നിന്ന് അകന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ രാജ്യത്തെ പാവപ്പെട്ടവന് അന്നം പോലും അന്ന്യമാക്കി കുത്തകമുതലാളിമാര്‍ക്ക് പാദസേവ ചെയ്യുന്നു.

ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ വിശേഷണങ്ങള്‍ എല്ലാം കടപുഴകി എറിയപ്പെടുന്ന അവസരത്തില്‍ അവയെ സംരക്ഷിക്കാന്‍ നമുക്ക് കൈകോര്‍ക്കാം

ഏവര്‍ക്കും റിപ്പബ്ളിക്ക്ദിനാശംസകള്‍!

Monday, January 24, 2011

ആദരാഞ്ജലികള്‍

മന്ത്രി സ:എസ് ശര്‍മ്മയുടെ അമ്മ കാവുക്കുട്ടി അന്തരിച്ചു.ആദരാഞ്ജലികള്‍

Tuesday, January 18, 2011

എസ് എന്‍ എം കോളേജ് യൂണിറ്റ് സമ്മേളനം






SFI എസ് എന്‍ എം കോളേജ് യൂണിറ്റ് സമ്മേളനം ജനുവരി 18 നു രാവിലെ മാല്യങ്കരയില്‍ നടന്നു.ഡി വൈ എഫ് ഐ പറവൂര്‍ ബ്ളോക്ക് സെക്രട്ടറി സ:അജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു.ഡി വൈ എഫ് ഐ മേഖല പ്രസിഡണ്ട് സ:ബാലാനന്ദന്‍,എസ് എഫ് ഐ ഏരിയ സെക്രട്ടറി സ: എല്‍ ആദര്‍ശ്,എസ് എഫ് ഐ ഏരിയ പ്രസിഡണ്ട് സ:റിബിന്‍രാജ് എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Saturday, January 15, 2011

വീണ്ടും ഇരുട്ടടി

2010 ജൂണ്‍ മുതലിങ്ങോട്ട് ഏതാണ്ട് 7 രൂപയാണ് പെട്രോളിന് വിലവര്‍ദ്ധിച്ചത്.കൃത്യമായി പറഞ്ഞാല്‍ 13.4%.ഇന്നിന്താ വീണ്ടും..2 രൂപയോളം വര്‍ദ്ധിപ്പിച്ചു ലിറ്ററിന് പെട്രോളിന്റെ വില ചരിത്രത്തിലാദ്യമായി 60 രൂപയിലെത്തിച്ചിരിക്കുന്നു.രാജ്യം ഒന്നടങ്കം അഭൂതപൂര്‍വ്വമായ വിലക്കയറ്റത്തില്‍ നട്ടം തിരിയുമ്പോഴാണ് ഈ ഇരുട്ടടി.

വിലക്കയറ്റം നിയന്ത്രിക്കാനാവാത്ത കൂടെ ക്കൂടെ ഇന്ധനവില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന യു പി എ സര്‍ക്കാര്‍ തങ്ങളുടെ കഴിവുകേടും കെടുകാര്യസ്ഥതയും തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

Friday, January 14, 2011

അനുശോചനങ്ങള്‍..

ശബരിമലയില്‍ മകരജ്യോതി ദര്‍ശനം കഴിഞ്ഞുമടങ്ങിയ നൂറിലേറെ അയ്യപ്പഭക്തന്മാര്‍ തിക്കിലും തിരക്കിലും പെട്ടു മരണമടഞ്ഞു.അവരുടെ കുടുംബത്തിന്റെ ദുഖത്തോടൊപ്പം എസ് എഫ് ഐ സഖാക്കളും പങ്കുചേരുന്നു.ആദരാഞ്ജലികള്‍.

Friday, January 7, 2011

മദ്യാസക്തിക്കും സമൂഹികജീര്‍ണ്ണതക്കുമെതിരെ ...






മാല്യങ്കരയിലെ ഒരു പ്രധാന കലാലയത്തിന്റെ വാര്‍ഷിക ഔദ്യോഗിക മാഗസിനിലെ 'നടത്തപ്പെടാത്ത' സര്‍വ്വേയാണിത്.'മദ്യം കൈ കൊണ്ട് തൊടരുത്,കുടിക്കരുത്,കൊടുക്കരുത്' എന്ന് കേരള സമൂഹത്തെ ഉത്ബോധിപ്പിച്ച സമൂഹിക പരിഷ്കര്‍ത്താവ് ശ്രീ നാരായണഗുരുവിന്റെ ദര്‍ശനത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കലാലയത്തിലാണ് ഇത്തരം ഉള്ളടക്കത്തോടെ ഒരു മാഗസിന്‍ ഇറങ്ങിയത് എന്നത് നമ്മുടെ സമൂഹവും ക്യാമ്പസും എത്രത്തോളം അധപ്പതിച്ചിരിക്കുന്നു എന്നതിനെ മകുടോദാഹരണമാണ്.




മദ്യാസക്തിക്കും സമൂഹികജീര്‍ണ്ണതക്കുമെതിരെ ശക്തമായ പ്രചരണവുമായി മുമ്പോട്ട് പോകുന്ന ഒരു പ്രസ്ഥാനമെന്ന നിലക്ക് എസ് എഫ് ഐ ക്ക് കുറ്റകരമായ മൌനം പാലിക്കാന്‍ കഴിയില്ല.സമാധാനത്തിന്റെ പാതയില്‍ ബന്ധപ്പെട്ടവരെ എസ് എഫ് ഐ പ്രതിക്ഷേധം അറിയിച്ചുകഴിഞ്ഞു.


വന്നുപോയ ഗുരുതരമായ വീഴ്ച്ച തിരുത്തി മാഗസിന്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ ശക്തമായ സമരപരിപാടികളുമായി എസ് എഫ് ഐ മുന്നോട്ട് പോകും എന്ന് ഇതിനാല്‍ താക്കീത് നല്കുന്നു.

അടിക്കുറിപ്പ്:

ഈ മാഗസിനു പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ എസ് എഫ് ഐ അനുമോദിക്കുന്നു.കാരണം കുറെ നാളത്തെ ഇടവേളക്ക് ശേഷം ആണ് ഈ മാഗസിന്‍ ഇറങ്ങിയത്.മുന്‍പരിചമില്ലാത്തതിനാല്‍ അതില്‍ വീഴ്ചകള്‍ സ്വാഭാവികം.ജനാധിപത്യതെരെഞ്ഞെടുപ്പില്ലാതെ ഉണ്ടാക്കിയ മാഗസിന്‍ കമ്മറ്റിയില്‍ വിദ്യാര്‍ഥിസംഘടനക്ക് ഇടപെടുവാന്‍ സാധിച്ചിട്ടും ഇല്ല.അതു കൊണ്ട് തന്നെ വീഴ്ച്ച വന്നത് മാഗസിന്‍ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിച്ച അധ്യാപകവൃന്ദത്തിന്റെ ഭാഗത്തുനിന്നാണ് എന്ന് എസ് എഫ് ഐ മനസ്സിലാക്കുന്നു.