മെറിറ്റ് സീറ്റിലടക്കം 4300 രൂപ "സ്പെഷല്‍" ഫീസ് ഈടാക്കുന്ന എസ്.എന്‍.എം ഐ.എം.ടി ശ്രീനാരായണഗുരുവിന്റെ പേരുനശിപ്പിക്കുകയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് സ:കെ.വി സുമേഷ്.അതു ചോദ്യം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകനെ ഭീകരവാദിയായി മുദ്രകുത്തിയ ആ കോളേജ് 'സര്‍വ്വവും ഏകം' എന്ന ശ്രീനാരായണീയ ദര്‍ശനത്തിനു കളങ്കം വരുത്തിയിരിക്കുകയാണെന്നും ഈ സ്ഥിതി തുടരുകയാണെങ്കില്‍ ശ്രീ യൂദാസ് മംഗലം എന്നാക്കി പുനര്‍നാമകരണം ചെയ്യുകയോ കോളേജ് പൂട്ടി പറവൂര്‍ പട്ടണത്തില്‍ വട്ടിപ്പലിശകേന്ദ്രം തുടങ്ങുയോ ആണ് കോളേജ് അധികൃതര്‍ ചെയ്യേണ്ടതെന്നും കെ.വി സുമേഷ് കൂട്ടിച്ചേര്‍ത്തു.അരാഷ്ട്രീയതയ്ക്കും വര്‍ഗ്ഗിയതയ്ക്കും വിദ്യാഭ്യാസക്കച്ചവടത്തിനും എതിരെയുള്ള എസ്.എഫ്.ഐ സംസ്ഥാനജാഥയ്ക്ക് പറവൂരില്‍ നല്കിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു എസ്.എഫ്.ഐ സംസ്ഥാനപ്രസിഡണ്ട്.
No comments:
Post a Comment