Monday, December 20, 2010
മദ്യാസക്തിക്കും സാമൂഹിക ജീര്‍ണ്ണതയ്ക്കുമെതിരെ..

സ്വന്തം താല്‍പര്യങ്ങളെയെല്ലാം വികസ്വര-അവികസിത രാജ്യങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്ത്വശക്തികളാല്‍ പരോക്ഷമായി നിയന്ത്രിക്കപ്പെടുന്ന ഒരു ഒരു സമൂഹത്തിലാണ് നാം ഇന്നു ജിവിച്ചുകൊണ്ടിരിക്കുന്നത്.സ്വാഭാവികമായും തന്നെ സാമ്രാജ്യത്ത്വതാല്‍പര്യങ്ങള്‍ക്ക് വശംവദപ്പെട്ട് നവോദ്ധാനകാലത്തില്‍ നിന്നും തിരിച്ചുപോക്കിന്റെ പാതയിലാണ് നമ്മുടെ രാജ്യവും വിശിഷ്യാ നവോദ്ധാനത്തിന്റെയും സാംസ്കാരിക സമ്പന്നയുടെയും ഈറ്റില്ലമായിരുന്ന നമ്മുടെ കേരളവും.
അതിന്റെ പ്രതിഫലനമെന്നോണം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ജീര്‍ണ്ണിച്ചു കൊണ്ട് സ്വയം ഒരു സമസ്യയായി മാറുകയാണ് ഇന്നത്തെ യുവത്ത്വം.സാക്ഷരതയിലും പൊതുജനാരോഗ്യത്തിലും ഏറെ മുമ്പില്‍ നിന്ന ഈ 'ദൈവത്തിന്റെ സ്വന്തം നാട്'ഇന്നു പ്രതിശീര്‍ഷം മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു എന്നത് ഇന്നിന്റെ ഒരു ദുഖസത്യമാണ്.ശരാശരി 12 വയസ്സില്‍ മലയാളി മദ്യപാനം തുടങ്ങുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.15 നും 49 നും മധ്യേ പ്രായമുള്ള പുരുഷന്മാരില്‍ 45% പേരും മദ്യപാനികളാണെന്നാണ് ദേശീയ കുടുംബാരോഗ്യസര്‍വ്വേ പറയുന്നത്.ഏതാണ്ട് 3000 കോടി രൂപക്ക്മാത്രം അരിവില്‍പ്പന നടക്കുന്ന കേരളത്തില്‍ 7000 കോടി രൂപക്കാണ് മദ്യവില്‍പ്പന നടക്കുന്നത് എന്നത് മലയാളിയുടെ മദ്യപാനാസക്തി വെളിവാക്കുന്നു.
സമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളള്‍ക്കു പിന്നിലും മദ്യാസക്തിക്ക് അതിന്റേതായ പങ്കുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.റോഡപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് മദ്യപിച്ചു വാഹനമോടിക്കുന്നതിനാലാണ് എന്ന് പോലീസ് തന്നെ സാഷ്യപ്പെടുത്തുന്നു.മദ്യം ചിന്താശേഷിയെ ചങ്ങലക്കിടുകയും അധ്വാന ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.നമ്മുടെ ക്യാമ്പസുകളിലും മദ്യാസക്തികൊണ്ടുള്ള ജീര്‍ണ്ണതകള്‍ വല്ലാതെ പ്രതിഫലിക്കുന്നു.സക്രിത്ത്വത്തെ പ്രോല്‍സാഹിപ്പിക്കും എന്ന തിരുമണ്ടന്‍ ധാരണക്ക് വിധേയരാവുന്നവര്‍ വിദ്യാര്‍ത്ഥി സമൂഹത്തില്‍ തന്നെയുണ്ട്.'ഹീറോയിസ'ത്തിന്റെ ഭാഗമായും ഇന്നത്തെ ക്യാമ്പസ് മദ്യത്തെയും മറ്റു മയക്കുമരുന്നകളെയും കാണുന്നു.
ഇതിനെതിരെയൊക്കെ ജനങ്ങളെ ബോധവാന്മാരാക്കേണ്ട ദൃശ്യമാധ്യമങ്ങള്‍ പലതും മദ്യക്കമ്പനികളുടെ പ്രചാരകരായി മാറുന്നു.കോമഡി റിയാലിറ്റി ഷോകളും സിനിമകളും ഇത്തരം പ്രചാരത്തിന്റെ സന്ദേശവാഹക സ്ഥാനം ഏറ്റെടുക്കുന്നു.മദ്യരാജാവിനെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ടിച്ച ചില രാഷ്ട്രീയപ്പാര്‍ട്ടികളും ഈ പ്രചാരക വേല ഏറ്റെടുക്കുന്നു.മദ്യത്തെ സമൂഹത്തില്‍ നിന്നും തുടച്ചു നീക്കാന്‍ സ്വന്തം കുലത്തൊഴില്‍ ഉപേക്ഷിക്കാന്‍ വരെ സമുദായത്തോട് ആഹ്വാനം ചെയ്ത ശ്രീനാരായണഗുരുവിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ നാട്ടിലെ ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ ഔദോഗിക മാഗസിനിലെ നടത്തപ്പെടാത്ത സര്‍വ്വേ റിപ്പോര്‍ട്ടില്‍ 'മദ്യപാനം പുരുഷത്തത്തിന്റെ പ്രതീകമാണ്' എന്ന് മഹാഭൂരിപക്ഷം വിദ്യാര്‍ത്ഥികലൂം അഭിപ്രായപ്പെട്ടിരിക്കുന്നു എന്ന്.അത്രത്തോളമെത്തിയിരിക്കുന്നു ജീര്‍ണ്ണീക്കപ്പെടുന്ന പൊതുബോധം.
നവോദ്ധാന നായകരും പുരോഗമന-സാംസ്കാരിക പ്രസ്ഥാനങ്ങളും സമരം ചെയ്ത് നേടിയെടുത്ത സാമൂഹ്യനേട്ടങ്ങളെ ഒന്നടങ്കം ദ്രുതഗതിയില്‍ ഇല്ലാതാക്കുന്ന മദ്യാസക്തിയെ ചെറുത്ത് തോല്‍പ്പിക്കുന്നതിന് എസ് എഫ് ഐ യും ഡി വൈ എഫ് ഐ യും ജനാധിപത്യ മഹിളാ അസോസിയേഷനും സംയുക്തമായി മദ്യാസക്തിക്കും സാമൂഹിക ജീര്‍ണ്ണതയ്ക്കുമെതിരെ ജാഗ്രതാ ക്യാമ്പയിനുമായി സമൂഹമധ്യത്തിലേക്ക് ഇറങ്ങുന്നത്.മദ്യ നിരോധനം അപ്രായോഗികമാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുമ്പോള്‍ മദ്യവര്‍ജ്ജനം കാലത്തിന്റെ ബാധ്യതയായി സമൂഹിക പ്രതിബദ്ധതയോടെ ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തോട് എസ് എഫ് ഐ ആഹ്വാനം ചെയ്യുന്നു.
Tuesday, November 16, 2010
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി!!

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി.176000 കോടി രൂപയുടെ സ്പെക്ട്രം കുംഭകോണം!!.അഴിമതി പ്രധാനമന്ത്രിയുടെ അറിവോടെ എന്ന് വകുപ്പ് മന്ത്രി..ഒരു വര്‍ഷത്തിലേറെ മന്ത്രിയെ ചിറകിനടിയില്‍ ഒളിപ്പിച്ചു മന്‍മോഹന്‍ സിംഗ്.അവസാനം ഗത്യന്തരമില്ലതായപ്പോള്‍ മുഖം രക്ഷിക്കാന്‍ സാങ്കേതിക രാജി...'കുറ്റകരമായ നിസ്സംഗതയും മൌനവും അലോസരപ്പെടു...ത്തുന്നു' എന്ന്‍ സുപ്രീം കോടതിവരെ പറഞ്ഞിരിക്കുന്നു.
Monday, November 1, 2010
ഫിസിക്സ് ലക്ചറര്‍ ശ്രീമതി:ദീപ്തി അന്തരിച്ചു.
എസ് എന്‍ എം ഐ എം ടി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഫിസിക്സ് ലക്ചറര്‍ ശ്രീമതി:ദീപ്തി അന്തരിച്ചു.
ആദരാഞ്ജലികള്‍..
ആദരാഞ്ജലികള്‍..
Friday, October 29, 2010
നിയുക്ത ഭരണസമിതിക്കു അഭിവാദ്യങ്ങള്‍
വടക്കേക്കര ഗ്രാമപഞ്ചായത്തിലും പറവൂര്‍ ബ്ലോക്ക്പഞ്ചായത്തിലും അധികാരത്തിലേറുന്ന നിയുക്ത എല്‍.ഡി.എഫ് ഭരണസമിതിക്കു എസ്.എഫ്.ഐ യുടെ ചുവചുവപ്പന്‍ അഭിവാദ്യങ്ങള്‍.
Tuesday, October 19, 2010
ഇടതു ജാനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കൂ..
ഇടതു ജാനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കൂ..
നാടിന്റെ സുസ്ഥിര വികസനം ഉറപ്പുവരുത്തൂ..
നാടിന്റെ സുസ്ഥിര വികസനം ഉറപ്പുവരുത്തൂ..
Thursday, October 7, 2010
ആഹ്ളാദ പ്രകടനം നടത്തി
എം ജി യൂണിവേഴ്സിറ്റിക്കു കീഴിലെ 32 ഇല്‍ 29 ക്യാമ്പസുകലിലും മാല്യങ്കര എസ് എന്‍ എം കോളേജിലും എസ് എഫ് ഐ നേടിയ ഉജ്ജ്വലവിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു എസ് എഫ് ഐ പറവൂര്‍ ഏരിയ കമ്മറ്റിയുട നേതൃത്ത്വത്തില്‍ പ്രകടനം നടത്തി.
എസ് എഫ് ഐ യുടെ വിജയത്തില്‍ വിളറിപൂണ്ടു ചില മാനേജ്മെന്റുകള്‍ നടത്തുന്ന കള്ളപ്രചാരണത്തിനുള്ള ശക്തമായ താക്കീതായി പ്രകടനത്തിലെ വിദ്യാര്‍ത്ഥിപാങ്കാളിത്തത്തെ കണക്കാക്കേണ്ടതുണ്ട്.
എസ് എഫ് ഐ യുടെ വിജയത്തില്‍ വിളറിപൂണ്ടു ചില മാനേജ്മെന്റുകള്‍ നടത്തുന്ന കള്ളപ്രചാരണത്തിനുള്ള ശക്തമായ താക്കീതായി പ്രകടനത്തിലെ വിദ്യാര്‍ത്ഥിപാങ്കാളിത്തത്തെ കണക്കാക്കേണ്ടതുണ്ട്.
Friday, October 1, 2010
എസ് എന്‍ എം ഇല്‍ വീണ്ടും എസ് എഫ് ഐ യുടെ വെന്നിക്കൊടി!!
മാല്യങ്കര എസ് എന്‍ എം കോളേജില്‍ കെ എസ് യു വിനെയും എബി വി പി യെയും പരാജയപ്പെടുത്തി എസ് എഫ് ഐ തുടര്‍ച്ചായ തിളക്കമാര്‍ന്ന വിജയം നേടി.
എസ് എഫ് ഐ സാരഥികളെ വിജയിപ്പിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും അഭിവാദ്യങ്ങള്‍!
എസ് എഫ് ഐ സാരഥികളെ വിജയിപ്പിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും അഭിവാദ്യങ്ങള്‍!
Thursday, September 30, 2010
എസ് എഫ് ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക...
വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ക്യാമ്പസിലെ ജീവസുറ്റ മതേതര ശബ്ദം എസ് എഫ് ഐ..
വര്‍ഗീയതയുടെ വിഷമുകുളങ്ങളായ എ ബി വി പി യെയും ക്യാമ്പസ് ഫ്രാണ്ടിനെയും എസ് ഐ ഓ വിനെയും ചോക്കലേറ്റ് -കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ പ്രതീകമായ കെ എസ് യു വിനെയും ക്യാമ്പസുകളില്‍ നിന്ന് നിഷ്കാസനംചെയ്തു എസ് എഫ് ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കൂ..ജനാധിപത്യത്തിന്റെയും മതേതരത്ത്ത്വതിന്റെയും യഥാര്‍ത്ഥ കാവലാളാവൂ..
Wednesday, September 8, 2010
എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ
*ഇന്റെര്‍ണല്‍ അസ്സസ്മെന്റിന്റെ പരാതികള്‍ പരിഹരിക്കാന്‍ ട്രൈബൂണല്‍ സ്ഥാപിക്കുക.
*ക്യാമ്പസുകളില്‍ സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം നടത്തുക.
എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ എസ് എഫ് ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സ:പ്രതീഷ് ഉദ്ഘാടനം ചെയ്തു.സ:ആദര്‍ശ്,സ:നിബിന്‍,സ:ശ്യാം,സ:ലെനിറ്റ് എന്നിവര്‍ സംസാരിച്ചു.
Tuesday, September 7, 2010
എസ് എഫ് ഐ ധര്‍ണ്ണ
ക്യാമ്പസില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക..എസ് എഫ് ഐ ധര്‍ണ്ണ ..നാളെ രാവിലെ 10 നു പറവൂരില്‍.
Wednesday, August 4, 2010
ഈ വസന്ത പ്രവാഹത്തെ തടുക്കാനാവില്ല..

"എന്റെ പേര് തടിയന്റവിള നസീര്‍ എന്നോ നരേന്ദ്ര മോഡി എന്നോ അല്ല...ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ പേര് എന്‍ ഡി എഫ് എന്നോ ആര്‍ എസ് എസ് എന്നോ അല്ല..എന്റെ പേര് ജെയ്ക്ക് സി തോമസ് എന്നും എന്റെ സംഘടനയുടെ പേര് എസ് എഫ് ഐ എന്നുമാണ്.ഇടക്കെങ്കിലും രക്ത സാഹോദര്യത്തോടെ ഇതോര്‍ക്കുക.." ഇത് എസ് എഫ് ഐ കാരനായത് കൊണ്ട് മാത്രം ക്യാമ്പസില്‍ നിന്നും പുറത്താക്കപ്പെട്ട ഞങ്ങളുടെ സഖാവ് ജെയ്ക്കിന്റെ വാക്കുകള്‍..
Tuesday, July 27, 2010
പതിക്ഷേധിക്കുക്ക!!
എസ് എഫ് ഐ പറവൂര്‍ ഏരിയ കമ്മറ്റി അംഗം സ:അസറുദ്ദീനെ മര്‍ദിച്ച സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തുക.
Saturday, July 24, 2010
എസ് എഫ് ഐ ഏരിയാ പഠന ക്യാമ്പ്
എസ് എഫ് ഐ പറവൂര്‍ ഏരിയാ പഠന ക്യാമ്പ് ..
ജൂലൈ 25 നു പറവൂര്‍ ചെത്ത് തൊഴിലാളി അസോസിയേഷന്‍ ഹാളില്‍ വച്ചു..
എസ് എഫ് ഐ യുടെ അഖിലേന്ത്യാ-സംസ്ഥാന-ജില്ലാ നേതാക്കള്‍ ക്ലാസ്സ് എടുക്കുന്നു..
എല്ലാ വിദ്യാര്‍ത്ഥികളെയും സ്വാഗതം ചെയ്യുന്നു...
ജൂലൈ 25 നു പറവൂര്‍ ചെത്ത് തൊഴിലാളി അസോസിയേഷന്‍ ഹാളില്‍ വച്ചു..
എസ് എഫ് ഐ യുടെ അഖിലേന്ത്യാ-സംസ്ഥാന-ജില്ലാ നേതാക്കള്‍ ക്ലാസ്സ് എടുക്കുന്നു..
എല്ലാ വിദ്യാര്‍ത്ഥികളെയും സ്വാഗതം ചെയ്യുന്നു...
Tuesday, July 13, 2010
നമ്മുടെ ക്യാംപസിനു അത് വേണ്ട

വൈദേശിക തിട്ടൂരത്തിന്റെ , പൊങ്ങച്ച സംസ്കാരത്തിന്റെ കിരാത പ്രതീകം...അതാണ് റാഗിംഗ്...നമ്മുടെ ക്യാംപസിനു അത് വേണ്ട..മറിച്ച് സഹര്‍ഷം സൌഹാര്‍ദപരമായി നമുക്കവരെ സ്വാഗതം ചെയ്യാം.ജൂനിയര്‍ ,സീനിയര്‍ എന്നാ സ്വത്ത്വവാദത്തെ ഉപേക്ഷിച്ചു വിദ്യാര്‍ഥി എന്ന വര്‍ഗ ബോധത്തില്‍ ഊന്നി ,അനീതിക്കെതിരെ അടരാടി ,അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചു ഒറ്റക്കെട്ടായി മുന്നേറാം..
ഞങ്ങള്‍ എസ് എഫ് ഐ പറയുന്നു...
ഞങ്ങളുടെ നിഴല്‍ നിങ്ങള്ക്ക് തണല്‍ എകുമെങ്കില്‍ ഞങ്ങള്‍ വെയില്‍ ഏറ്റിടാം..
നിങ്ങള്‍ തണല്‍ ചേര്‍ന്ന് നില്‍കൂ...
ഞങ്ങള്‍ വാടിയാലും നിങ്ങള്‍ വാടരുത്..
എസ് എഫ് ഐ യില്‍ അണിചേരൂ...ക്യാമ്പസിലെ പ്രതികരിക്കുന്ന ശബ്ദത്തിന് ആക്കം കൂട്ടൂ...തിന്മക്കെതിരെ നന്മയുടെ കൂടെ നില്ക്കൂ.
Monday, July 12, 2010
ഇതൊരു പാഠമാകട്ടെ!!
ആദ്യം ഞങ്ങള്‍ മര്യാദയുടെ ഭാഷയില്‍ പറഞ്ഞു നോക്കി..എന്നിട്ടും ആ തിട്ടൂരത്ത്തിന്റെ പ്രതിബിംബങ്ങള്‍ ഗൌനിച്ചില്ല .."അനീതി നിയമമാകുമ്പോള്‍ പ്രതിരോധം നമ്മുടെ കടമയാകും" എന്ന ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്ന വിപ്ലവ താരകത്തിന്റെ വായ്കൊഴികള്‍ അന്വര്‍ഥമാക്കി ഞങ്ങള്‍ക്കത് ചെയ്യേണ്ടി വന്നു..ലേശം പോലും കുറ്റബോധമില്ല..ഇതെങ്കിലും ചെയ്യാന്‍ കഴിഞു എന്ന ആശ്വാസമേ ഉള്ളൂ...
നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസം മറയാക്കി കൊള്ള ക്കച്ച്ചവടം നടത്തുന്ന സാമൂഹിക വിരുധര്‍ക്ക് ഇതൊരു പാഠമാകട്ടെ!!
Saturday, July 10, 2010
സ:കെ എന്‍ ബാലഗോപാല്‍ എസ് എഫ് ഐയുടെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കണ്‍ വെന്ഷന്‍ ഉള്ഖാദനം ചെയ്യുന്നു.മാനേജു മെന്റിന്റെ തിട്ടൂരങ്ങള്‍ക്കെതിരെ കുടുംബ സ്വത്തിന്റെ പിന്‍ബലത്തില്‍ പഠിച്ചു അതെ നോട്ടുകെട്ടിന്റെ ബലത്തില്‍ അധ്യാപരായവരുടെ കാട്ട് നീതിക്കെതിരെ ജീവന്‍ മരണ പോരാട്ടത്തിനു ഞങ്ങള്‍ തയ്യാറെടുക്കുന്നു..
ജൂലായ് ൮ നു കൊല്ലത്ത് വച്ചു നടന്ന എസ് എഫ് ഐയുടെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കണ്‍ വെന്ഷന്‍ പ്രഖ്യാപിച്ചു "സ്വാശ്രയ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ ഞങ്ങളുടെ മുഖ്യ ശത്രു കെ എസ് യു വും മറ്റു സംഘടകളും അല്ല..മരിച്ചു വിദ്യാഭ്യാസ കച്ചവടക്കാരായ മാനേജു മെന്റു ആണ്"
Monday, July 5, 2010
നമുക്ക് കൈ കോര്‍ക്കാം
കാലം ആഹ്വാനം ചെയ്യുന്നു-മത ഗ്രന്ഥങ്ങളിലെ വരികളെ അടര്‍ത്തിയെടുത്ത് യുഅവാക്കളെ തെറ്റി ധരിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധ കോമരങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ നമുക്ക് കൈ കോര്‍ക്കാം.
Sunday, June 20, 2010
Friday, June 18, 2010
Thursday, June 17, 2010
രാജീവിന്റെ ആത്മാവിനു കേള്‍ക്കാം എങ്കില്‍ ....
രാജീവിന്റെ ആത്മാവിനു കേള്‍ക്കാം എങ്കില്‍ ....
ഒരിക്കല്‍ താങ്കള്‍ ഞങ്ങളുടെ മാതൃ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരുന്നതില്‍ ..ഇന്ന് താങ്കളുടെ വിദേശി സഹധര്‍മ്മിണിയുടെയും പടിഞ്ഞാറന്‍ സംസ്കാരത്തിന്റെ ഇന്ത്യന്‍ പതിനിധിയുമായ മകന്റെയും റിമോര്‍ട്ട് കണ്ട്രോള്‍ ഭരണത്തിനു കീഴെ ജീവിക്കേണ്ടി വന്നതില്‍ ജനാധിപത്യ ചേരിയില്‍ ഇന്ന് കൊണ്ട് ലജ്ജിക്കുന്നു..
അന്ന് താങ്കള്‍ ആണ്ടെര്സനെ ...
താങ്കളുടെ ഭാര്യ ഇന്ന് കൊട്രോച്ച്ചിയെ ..
.
നാളെ താങ്കളുടെ മകന്‍ നുക്ലിയാര്‍ ലിയബിലിട്ടി ബില്ലിലൂടെ അനേകം ആണ്ടെര്സ-കൊട്രോചിമാരെ..
വലതുപക്ഷ ദുര്ബുധികളെ ,നാണമില്ലേ ഖദറും തേച്ചു ചുളുക്കി ഈ രാജ്യദ്രോഹി കുടുംബത്തിനു സിന്ദാബാദ് വിളിക്കാന്‍..
ഒരിക്കല്‍ താങ്കള്‍ ഞങ്ങളുടെ മാതൃ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരുന്നതില്‍ ..ഇന്ന് താങ്കളുടെ വിദേശി സഹധര്‍മ്മിണിയുടെയും പടിഞ്ഞാറന്‍ സംസ്കാരത്തിന്റെ ഇന്ത്യന്‍ പതിനിധിയുമായ മകന്റെയും റിമോര്‍ട്ട് കണ്ട്രോള്‍ ഭരണത്തിനു കീഴെ ജീവിക്കേണ്ടി വന്നതില്‍ ജനാധിപത്യ ചേരിയില്‍ ഇന്ന് കൊണ്ട് ലജ്ജിക്കുന്നു..
അന്ന് താങ്കള്‍ ആണ്ടെര്സനെ ...
താങ്കളുടെ ഭാര്യ ഇന്ന് കൊട്രോച്ച്ചിയെ ..
.
നാളെ താങ്കളുടെ മകന്‍ നുക്ലിയാര്‍ ലിയബിലിട്ടി ബില്ലിലൂടെ അനേകം ആണ്ടെര്സ-കൊട്രോചിമാരെ..
വലതുപക്ഷ ദുര്ബുധികളെ ,നാണമില്ലേ ഖദറും തേച്ചു ചുളുക്കി ഈ രാജ്യദ്രോഹി കുടുംബത്തിനു സിന്ദാബാദ് വിളിക്കാന്‍..
Wednesday, June 2, 2010
Monday, May 31, 2010
അംഗമാകൂ ...കാലത്തിന്റെ കാവലാളാകൂ ...

ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല അതിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് എസ് എഫ് ഐ "വിദ്യാഭ്യാസവും കച്ചവടവും രണ്ടാകും വരെ പോരാട്ടം നിറുത്തില്ല" എന്ന് പ്രഖ്യാപിച്ചു കൊണ്ട് വിദ്യാര്‍ഥി ലോകത്തേക്ക് അംഗത്വ വിതരണവുമായി ഇറങ്ങുന്നത്.സ്വാശ്രയ മാനേജ്മെന്റുകളെ കയറൂരി വിട്ട ശേഷം നല്ലപിള്ള ചമഞ്ഞു കേന്ദ്രത്തിലേക്ക് വിമാനം കയറിയ എ കെ ആന്ടണിയും യു പി എ യും "കൊന്നാല്‍ പാപം തിന്നാല്‍ തീരും "എന്നാ നിലക്കെങ്കിലും വിദ്യാഭ്യാസ കച്ചവടലോപിയെ നിയന്ത്രിക്കാന്‍ കേന്ദ്ര നിയമം വേണമെന്ന സംസ്ഥാനത്തിന്റെയും എസ് എഫ് ഐ യുടെയും ആവശ്യത്തിനു നേരെ പതിവ് കപട മൌനം പാലിക്കയാണ്.മാത്രമല്ല വിദേശ വിദ്യാഭ്യാസ കച്ചവട ലോബിയെ യഥേഷ്ടം ഇന്ത്യന്‍ മണ്ണില്‍ വാഴാന്‍ അവസരവും ഒരുക്കി ചരിത്രത്തിലെ ഏറ്റവും വലിയ സാംസ്കാരിക പാപത്തിനു വിത്ത് പാകുകയും ചെയ്യുന്നു!! എന്തുകൊണ്ട് എസ് എഫ് ഐ ഈ വിദ്യാഭ്യാസ കച്ചവടത്തെ എതിര്‍ക്കുന്നു ? ഒരു ഉദാഹരണത്തോടെ പറയാം..ലൈംഗികത എന്നത് വൈവാഹിക ജീവിതത്തില്‍ സഭ്യമാണ്.പക്ഷെ സാമ്പത്തികാടിസ്ഥാനത്തിലുള്ള തെരുവ് വ്യഭിചാരമോ?അസഭ്യവും സംസ്കാര ശൂന്യവും മൃഗതുല്യവുമാണ്.വിദ്യാഭ്യാസത്തെ നാം കാണുന്നത് പുസ്തകങ്ങളിലെ അക്ഷരങ്ങള്‍ വായിച്ചു പഠിക്കുക എന്നത് മാത്രമായല്ല .. തലമുറയില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സമൂഹത്തിന്റെ അറിവും മൂല്യവും സംസ്കാരവുമായിട്ടാണ് .അതുകൊണ്ടുതന്നെ ഒരു ചുവന്നതെരുവില്‍ വില്‍ക്കപ്പെടാന്‍ വിധിക്കപ്പെട്ട മനുഷ്യ മാംസം പോലെ എസ എഫ് ഐ ക്ക് എന്നല്ല പുര ബോധമുള്ള ആര്‍ക്കും വിദ്യാഭ്യാസത്തെ കാണാന്‍ ആവില്ല. അതുകൊണ്ട് തന്നെ കച്ചവടത്തിന് നേതൃത്വം നല്‍കിയ വലതു പക്ഷ കുബുദ്ധികളെയും കേന്ദ്രത്തിലെ പാവ സര്‍ക്കാരിനെയും എസ് എഫ് ഐ ഓര്‍മ്മിപ്പിക്കുന്നു..ഞങ്ങള്‍ അഭൂതപൂരവമായ പോരാട്ടത്തിനു ഒരുങ്ങുകയാണ്..അതും ലക്‌ഷ്യം കാണുന്നത് വരെയുള്ള ഉജ്വല പോരാട്ടത്തിനു ....ഈ സമര ചേരിയില്‍ അണിചേരാന്‍ എല്ലാ പബുദ്ധ വിദ്യാര്തികളെയും സാദരം ക്ഷണിക്കുന്നു..
അംഗമാകൂ ..പഠിക്കൂ..പോരാടൂ..കാലത്തിന്റെ കാവലാളാകൂ ...
Sunday, May 30, 2010
WE DEMAND!!!!!
Free Education from all communal distortions..
Spend 10% Annual budget and 6% of GDP for education....
Legislate to empower states to control private educational institutions to ensure equal access of education to all...
Halt commercialization of education...
Spend 10% Annual budget and 6% of GDP for education....
Legislate to empower states to control private educational institutions to ensure equal access of education to all...
Halt commercialization of education...
Subscribe to:
Comments (Atom)


