Monday, May 31, 2010

അംഗമാകൂ ...കാലത്തിന്റെ കാവലാളാകൂ ...


ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല അതിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് എസ് എഫ് "വിദ്യാഭ്യാസവും കച്ചവടവും രണ്ടാകും വരെ പോരാട്ടം നിറുത്തില്ല" എന്ന് പ്രഖ്യാപിച്ചു കൊണ്ട് വിദ്യാര്‍ഥി ലോകത്തേക്ക് അംഗത്വ വിതരണവുമായി ഇറങ്ങുന്നത്.സ്വാശ്രയ മാനേജ്മെന്റുകളെ കയറൂരി വിട്ട ശേഷം നല്ലപിള്ള ചമഞ്ഞു കേന്ദ്രത്തിലേക്ക് വിമാനം കയറിയ കെ ആന്ടണിയും യു പി യും "കൊന്നാല്‍ പാപം തിന്നാല്‍ തീരും "എന്നാ നിലക്കെങ്കിലും വിദ്യാഭ്യാസ കച്ചവടലോപിയെ നിയന്ത്രിക്കാന്‍ കേന്ദ്ര നിയമം വേണമെന്ന സംസ്ഥാനത്തിന്റെയും എസ് എഫ് യുടെയും ആവശ്യത്തിനു നേരെ പതിവ് കപട മൌനം പാലിക്കയാണ്.മാത്രമല്ല വിദേശ വിദ്യാഭ്യാസ കച്ചവട ലോബിയെ യഥേഷ്ടം ഇന്ത്യന്‍ മണ്ണില്‍ വാഴാന്‍ അവസരവും ഒരുക്കി ചരിത്രത്തിലെ ഏറ്റവും വലിയ സാംസ്കാരിക പാപത്തിനു വിത്ത് പാകുകയും ചെയ്യുന്നു!! എന്തുകൊണ്ട് എസ് എഫ് വിദ്യാഭ്യാസ കച്ചവടത്തെ എതിര്‍ക്കുന്നു ? ഒരു ഉദാഹരണത്തോടെ പറയാം..ലൈംഗികത എന്നത് വൈവാഹിക ജീവിതത്തില്‍ സഭ്യമാണ്.പക്ഷെ സാമ്പത്തികാടിസ്ഥാനത്തിലുള്ള തെരുവ് വ്യഭിചാരമോ?അസഭ്യവും സംസ്കാര ശൂന്യവും മൃഗതുല്യവുമാണ്.വിദ്യാഭ്യാസത്തെ നാം കാണുന്നത് പുസ്തകങ്ങളിലെ അക്ഷരങ്ങള്‍ വായിച്ചു പഠിക്കുക എന്നത് മാത്രമായല്ല .. തലമുറയില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സമൂഹത്തിന്റെ അറിവും മൂല്യവും സംസ്കാരവുമായിട്ടാണ് .അതുകൊണ്ടുതന്നെ ഒരു ചുവന്നതെരുവില്‍ വില്‍ക്കപ്പെടാന്‍ വിധിക്കപ്പെട്ട മനുഷ്യ മാംസം പോലെ എസ എഫ് ക്ക് എന്നല്ല പുര ബോധമുള്ള ആര്‍ക്കും വിദ്യാഭ്യാസത്തെ കാണാന്‍ ആവില്ല. അതുകൊണ്ട് തന്നെ കച്ചവടത്തിന് നേതൃത്വം നല്‍കിയ വലതു പക്ഷ കുബുദ്ധികളെയും കേന്ദ്രത്തിലെ പാവ സര്‍ക്കാരിനെയും എസ് എഫ് ഓര്‍മ്മിപ്പിക്കുന്നു..ഞങ്ങള്‍ അഭൂതപൂരവമായ പോരാട്ടത്തിനു ഒരുങ്ങുകയാണ്..അതും ലക്‌ഷ്യം കാണുന്നത് വരെയുള്ള ഉജ്വല പോരാട്ടത്തിനു .... സമര ചേരിയില്‍ അണിചേരാന്‍ എല്ലാ പബുദ്ധ വിദ്യാര്തികളെയും സാദരം ക്ഷണിക്കുന്നു..

അംഗമാകൂ ..പഠിക്കൂ..പോരാടൂ..കാലത്തിന്റെ കാവലാളാകൂ ...

Sunday, May 30, 2010

WE DEMAND!!!!!

Free Education from all communal distortions..
Spend 10% Annual budget and 6% of GDP for education....
Legislate to empower states to control private educational institutions to ensure equal access of education to all...
Halt commercialization of education...