Saturday, August 6, 2011

എത്ര ഞായറാഴ്ച പതിപ്പിറക്കിയാലും ഈ നിര്‍മ്മല്‍ നിര്‍മ്മലനാവില്ല!



മനോരമ പറയുന്നു
നിര്‍മ്മല്‍ മാധവ് രാഷ്ട്രീയ പരമായി ഒരു തികഞ്ഞ നിക്ഷ്പക്ഷനാണെന്ന്.

പക്ഷെ കോഴിക്കോട് ഐഇടിയില്‍ നിര്‍മ്മല്‍ ഒരു മുഴുവന്‍ സമയ സജീവ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു എന്ന് അവിടത്തെ വിദ്യാര്‍ത്ഥികള്‍ പറയുന്നു.


മനോരമ പറയുന്നു നിര്‍മ്മല്‍ കോളേജില്‍ എസ്.എഫ്.ഐക്കാരുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന്.പഞ്ചായത്ത് തെരെഞ്ഞെടുപ്പ് ദിനങ്ങളില്‍ അവരവരുടെ സ്ഥലങ്ങളില്‍ തെരെഞ്ഞെടുപ്പ് പ്രചരണത്തിലേര്‍പ്പെട്ടിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് കൊടുത്ത് എസ്.എഫ്.ഐയെ വേട്ടയാടാനാണ് ഈ കെ.എസ്.യുക്കാരന്‍ ശ്രമിച്ചത്.

മനോരമ പറയുന്നു നിര്‍മ്മല്‍ കോളേജ് ട്രാന്‍സ്ഫര്‍ ശ്രമിച്ചിരുന്നു എന്ന്.

നിര്‍മ്മല്‍ 27000ഇലും താഴ്ന്ന റാങ്കില്‍ പ്രവേശന പരീക്ഷ പാസ്സായി,ഐ.ഇ.ടിയില്‍ മാനേജ്മെന്റ് കോട്ടയില്‍ പ്രവേശനം നേടിയതാണ്.മാനേജ്മെന്റ് കോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിക്ക് കോളേജ് മാറ്റം എന്ന ഒന്നില്ല എന്ന് എല്ലാവര്‍ക്കും അറിയുന്നതാണല്ലോ?അതുമാത്രമല്ല കോളേജ് മാറ്റത്തിന് കെ.എസ്.യു പ്രവര്‍ത്തകന്‍ എസ്.എഫ്.ഐ നേതാവിന് നടക്കാത്ത കോളേജ് ട്രാന്‍സ്ഫറിന് പണം നല്കിയെന്ന നുണ പതിനായിരക്കണക്കിന് ഞായറാഴ്ച പതിപ്പ് അടിച്ച് സത്യമാക്കി മാറ്റാന്‍ മലയാളത്തിന്റെ നുണമുത്തശ്ശിയ്ക്കു മാത്രമേ കഴിയൂ!

ആലപ്പുഴ ജില്ലയിലെ ഒരു എന്‍ചിനീയറിംഗ് കോളേജിലേക്ക് പല വിധ സ്വാധീനത്താല്‍ ഇയാള്‍ കോളേജ് മാറ്റം നടത്തിയിരുന്നതായും അറിയുന്നു!

മനോരമ നിര്‍മ്മലിന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്നു-അപകടം സംഭവിച്ച് കൊപ്രാകച്ചവടം നിറുത്തിയ പാവപ്പെട്ടവനായ അച്ഛനും കായികാദ്ധ്യാപികയായ അമ്മയും.കൊപ്രമുതലാളിയായ തങ്കച്ചന്‍ കെ.പി.സി.സിയുടെ അധ്യക്ഷന്‍ രമേഷ് ചെന്നിത്തലയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു എന്ന സത്യം പത്രമുത്തശ്ശി അറിഞ്ഞതേയില്ല.ചെന്നിത്തലയുടെ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മണ്ഡലത്തില്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്തം നല്കാനുമുണ്ടായിരുന്നു "അപകടം പറ്റി അവശനായ കൊപ്രമുതലാളി"

ഇപ്പോള്‍ മനോരമയുടെ ദുഖം സ്വാശ്രയ കോളേജില്‍ മാനേജ്മെന്റ് സീറ്റില്‍ 60000 രൂപ വാര്‍ഷ്ടിക ഫീസില്‍ പ്രവേശനം നേടിയ ഈ കെ.എസ്.യുക്കാരനെ ഗവ:വെസ്റ്റ് ഹില്‍ കോളേജില്‍ മെറിറ്റ് സീറ്റില്‍ 6000 രൂപ ഫീസില്‍ പഠിപ്പിക്കാന്‍ എസ്.എഫ്.ഐ അനുവദിക്കുന്നില്ല എന്നാണ്.


ആളു നിസ്സരക്കാരനല്ലല്ലോ?ചെന്നിത്തലയുടെ വലംകൈ,മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ നിര്‍ദ്ദേശത്താല്‍ യൂണിവേഴ്സിറ്റി രെജിസ്റ്റാര്‍ ഇറക്കിയ പ്രത്യേക ഉത്തരവില്‍ പ്രവേശനം നേടിയ വി.വി.ഐ.പി അല്ലേ?അതും 3ഉം 4ഉം സെമസ്റ്റര്‍ പഠിക്കാതെ നേരിട്ട് 5ആം സെമസ്റ്ററീലേക്ക് ചാടിക്കയറാന്‍ കഴിയുന്ന കേരള ചരിത്രത്തിലെ ആദ്യ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി!

ഇതു ചോദ്യം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകരെല്ലാം റാഗ് ചെയ്തവരും മോശക്കാരും!

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കതിരെ പരസ്യമായി ഭീഷണിമുഴക്കാന്‍ വരെ തുനിഞ്ഞ ആ കൊപ്ര മുതലാളിക്കു നേരെ ചെറുവിരലനക്കാന്‍ അധികൃതര്‍ക്കായില്ല.എന്നാല്‍ ഈ 'പോക്രിത്തരങ്ങളെ' ചോദ്യം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകരെ റാഗിംഗ് കേസില്‍ കുടുക്കാനാണ് റബ്ബ് തമ്പുരാന്റെ ശിങ്കിടികളായ ഏമാന്‍മാര്‍ക്ക് താല്‍പ്പര്യം!

ഒന്നു പറഞ്ഞേക്കാം ചെന്നിത്തലയുടെ സ്വന്തം കൊപ്രമുതലാളി ഭീഷണിപ്പെടുത്തിയാലും മാത്തുക്കുട്ടിച്ചായന്‍ കല്ലറയി‌ല്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് ലേഖനമെഴുതിയാലും ഈ 'നിര്‍മ്മലനെ' ഗവര്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കാന്‍ എസ്.എഫ്.ഐ അനുവദിക്കില്ല!!

2 comments:

  1. നാണം ഇല്ലെടോ തനിക്കു ഇത് പറയാന്‍ ഒരു ഭാരതിയ പൌരന്‍ എന്നാ നിലക്ക് അദ്ദേഹത്തിന് എവിടെ പഠിക്കാനും അവകാശമുണ്ട്‌ പെണ്ണുപിടിയന്‍ ചകാക്കളുടെ ഗിര്‍ വാണം ഭാരതത്തില്‍ നടക്കില്ല ചകാക്കളെ .

    ReplyDelete
  2. പഠിക്കാന്‍ അവകാശമില്ല എന്നതില്‍ മാത്രം തൂങ്ങല്ലേ,എങ്ങനെ പഠിക്കാന്‍ എന്നും ക്കുടി പറയണം.അപ്പന്റെ കാശിന്റെ ബലത്തില്‍ പ്രവേശനം നേടി അവിടെ നാറിയ രാഷ്ട്രീയം കളിക്കാന്‍ ശ്രമിച്ചു നടക്കാതെ വന്നപ്പോള്‍,വീണ്ടും അപ്പന്റെ രാഷ്ട്രീയ പിന്‍ബലത്തില്‍ കഷ്ടപ്പെട്ടു പഠിച്ച് എന്‍ടന്‍സും ഉന്നത റാങ്കില്‍ പാസായി പഠിക്കുന്നവിദ്യാര്‍ത്ഥികളുടെ കൂടെ പഠിക്കണം എന്നു തന്നെയാണെങ്കില്‍ ..അങ്ങനെയാണെനില്‍ എന്തിനാ പൊതു പ്രവേശന പരീക്ഷ??ഉമ്മന്‍ ചാണ്ടിയുടെ ശുപാര്‍ശക്കത്തില്‍ കെ.എസ്.യുക്കാര്‍ക്കും കോണ്‍ഗ്രസ്സുകാരുടെ മക്കള്‍ക്കും മാത്രമാക്കാം സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജിലെ അഡ്മിഷന്‍.മതിയോ?

    ReplyDelete