2ആം സെമസ്റ്ററില്‍ നിന്നും 5ആം സെമസ്റ്ററിലേക്ക്..ഉമ്മന്‍ ഉത്തരവ്!
സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് 2010 നവംബര്‍ 1 നു വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ വിദ്യാര്‍ത്ഥിക്ക് 3 ഉം 4 ഉം സെമസ്റ്റര്‍ പഠിക്കാതെ ..പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ കുട്ടികള്‍ പഠിക്കുന്ന ഗവര്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ 5 ആം സെമസ്റ്ററിലേക്ക് പ്രവേശനം നല്കി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ്!പ്രസ്തുത വിദ്യാര്‍ഥിക്ക് 3 ഉം 4 ഉം സെമസ്റ്റര്‍ പഠിക്കേണ്ടതില്ല.ഇന്റേര്‍ണല്‍-എക്സ്ടേര്‍ണല്‍ പരീക്ഷകള്‍ പ്രത്യേകം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.ഈ 'തോന്ന്യവാസ'ത്തിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥി സംഘടനയെ അപമാനപ്പെടുത്തി സര്‍ക്കാരിന്റെ കാപട്യത്തെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ് മലയാളത്തിന്റെ പത്രമുത്തശ്ശി!!
No comments:
Post a Comment