
SFI പറവൂര്‍ ഏരിയാ സമ്മേളനം വളരെ ഭംഗിയായി സ: പി കെ രാജന്‍ നഗറീല്‍ നടന്നു.നഗരത്തെ പ്രകമ്പനം കൊള്ളിച്ച പ്രകടനത്തിനു ശേഷം ഏരിയ സെക്രട്ടറി സ:ആദര്‍ശ് സമ്മേളന നഗരിയില്‍ പതാകയുയര്‍ത്തി.പ്രതിനിധി സമ്മേളനം ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം സ:പി വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറീ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എസ് എഫ് ഐ ജില്ലാ പ്രസിഡണ്ട് സ:പി ബി രതീഷ്,സി പി ഐ എം ഏരിയാ സെക്രട്ടറി സ: ടി ആര്‍ ബോസ് എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.സ:തങ്കരാജ്,സ:വിശ്വം ഹാഷ്മി എന്നിവര്‍ക്കു നേരെയുണ്ടായ ബി.ജെ.പി ഗുണ്ടാ ആക്രമണത്തില്‍ സമ്മേളനം കടുത്ത പ്രതിക്ഷേധം രേഖപ്പെടുത്തി.ബസ്സ് യാത്രാ പ്രശ്നം,എഞ്ചിനീയറിംഗ് മേഖലയിലെ വാണിജ്യവല്‍ക്കരണം,സംഘടനാ സ്വാതന്ത്ര്യനിരോധനം,കേപ്പ് എംബിഎ കോളേജിനെതിരെയുള്ള എം എല്‍ എയുടെ ഗൂഡാലോചന തുടങ്ങിയ വിഷയങ്ങളില്‍ സമ്മേളനം പ്രമേയം പാസ്സാക്കി.സ:എല്‍ ആദര്‍ശ് സെക്രട്ടറിയായും സ:റിബിന്‍രാജ് സെക്രട്ടറിയായും പുതിയ 21 അംഗ ഏരിയാ കമ്മറ്റിയെ തെരെഞ്ഞെടുത്തു.
No comments:
Post a Comment